ബാര് ജീവനക്കാരനെ കാറടിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. റാന്നി മുക്കാലുമണ് സ്വദേശി തുണ്ടിയില് റ്റി.വി.വിശാഖ്(32), മുക്കാലുമണ് പുതുപ്പറമ്പില് ബിജു(31)എന്നിവരാണ് റാന്നി പോലീസിന്റെ പിടിയിലായത്. ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള പകയാണ് ഇത്തരം കൃത്യത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. റാന്നി ഗേറ്റ് ബാര് ഹോട്ടല് ജീവനക്കാരന് ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് ഇവര് കാറിടിപ്പിച്ചത്. കാലൊടിഞ്ഞ ഇയാള് റാന്നി താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. രാത്രി ബാർ അടച്ച ശേഷം വിശാഖും ബിജുവും ബാറിലെത്തി മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നൽകാത്തതിനാൽ ജീവനക്കാരുമായി തര്ക്കം ഉണ്ടാക്കിയതിന് ശേഷം കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കി ഇവര് മടങ്ങി. ജോലികളെല്ലാം പൂര്ത്തിയാക്കി സമീപമുള്ള താമസ സ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നു നീങ്ങിയപ്പോഴാണ് പ്രതികള് പിന്നാലെ കാറുമായെത്തി ഇടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബാര് ഹോട്ടലിന് സമീപം മദ്യപിക്കാനെത്തിയവര് തമ്മില് രണ്ടാഴ്ച മുമ്പുണ്ടായ സംഘര്ഷത്തില് ഇപ്പോള് അറസ്റ്റിലായ വിശാഖിന്റെ ചുണ്ട് കടിച്ചുമുറിച്ച സംഭവമുണ്ടായിരുന്നു. വിശാഖ് ഗുണ്ടാ ലിസ്റ്റില് പെട്ട ആളാണെന്ന് റാന്നി പോലീസ് ഇന്സ്പെക്ടര് ജി.അജിത്ത് കുമാര് പറഞ്ഞു.
Two people arrested in the case of running over a bar employee